യുഎഇ ദേശീയദിനം,സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മൂന്ന് ദിവസം അവധി പ്രഖ്യാപിച്ചു ഡിസംബർ രണ്ട്​ മുതൽ നാലുവരെ​ അവധി

അബുദബി: ദേശീയദിനാഘോഷത്തോടനുബന്ധിച്ച് യുഎഇയിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മൂന്ന് ദിവസം അവധി പ്രഖ്യാപിച്ചു. ഡിസംബർ രണ്ട്​ മുതൽ നാലുവരെയാണ്​ അവധി ലഭിക്കുക. ഡിസംബർ അഞ്ചിന്​ സ്ഥാപനങ്ങൾ പ്രവർത്തനം ആരംഭിക്കും.ഡിസംബർ ഒന്നിന് വീട്ടിലിരുന്ന് ജോലി ചെയ്യാൻ സർക്കാർ ജീവനക്കാർക്ക് അനുമതി നൽകിയിട്ടുണ്ട്. നേരത്തേ രണ്ടുദിവസമാണ് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചത്. പിന്നിട് ഫെഡറൽ സർക്കാർ ജീവനക്കാർക്ക് അവധി മൂന്ന് ദിവസമാക്കാൻ തീരുമാനിച്ചു. ഇന്ന് രാത്രിയാണ് ഇത് സ്വകാര്യ മേഖലയ്ക്ക് കൂടി വ്യാപിപ്പിക്കാൻ തീരുമാനിച്ചതായി അറിയിപ്പുണ്ടായത്.
ദേശീയദിനത്തോട് അനുബന്ധിച്ച് ഡിസംബര്‍ 2,3 തീയതികളില്‍ ശമ്പളത്തോട് കൂടിയ അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.സര്‍ക്കാര്‍ മേഖലക്കും സ്വകാര്യ മേഖലക്കും ഒരു പോലെ അവധി ബാധകമായിരിക്കും.