മസ്കറ്റ്: പാസ്പോർട്ട് നിയമത്തിലും ചട്ടങ്ങളിലും സർക്കാർ വരുത്തിയ ഭേദഗതികൾ പാസ്പോർട്ട് ലഭിക്കുന്നതിനുള്ള നടപടികൾ എളുപ്പമാക്കിയെന്ന് മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ അഭിപ്രായപ്പെട്ടു.പ്രവാസി ഇന്ത്യൻ ലീഗൽ സർവീസ് സൊസൈറ്റി (പിൽസ്) ഒമാൻ ചാപ്റ്ററും, ആക്സിഡന്റ്സ് & ഡിമൈസസ് ഒമാനും സംയുക്തമായി “പാസ്പ്പോർട്ടും പ്രവാസി ആശങ്കകളും” എന്ന വിഷയത്തെ ആസ്പദമാക്കി ഓൺലൈൻ വെബ്ബിനാറിലൂടെ സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസി ഇന്ത്യൻ ലീഗൽ സർവ്വീസ് സൊസൈറ്റി ഒമാൻ ചാപ്റ്റർ പ്രസിഡന്റ് ഡോ: ജെ രത്നകുമാറിന്റെ അധ്യക്ഷതയിൽ നടന്ന വെബ്ബിനാറിൽ പിൽസ് ചെയർമാൻ അഡ്വക്കറ്റ് ഷാനവാസ് കാട്ടകത്ത് മുഖ്യ പ്രഭാഷണവും വെബ്ബിനാറിൽ പങ്കെടുത്തവരുടെ ചോദ്യങ്ങൾക് വ്യക്തമായ രീതിയിൽ മറുപടിയും നൽകി.കോർഡിനേറ്റർ നജീബ് കെ. മൊയ്തീൻ സ്വാഗതം പറഞ്ഞു, ആക്സിഡന്റ്സ് & ഡിമൈസസ് ഒമാൻ ചെയർമാൻ ഫിറോസ് ബഷീർ, സെക്രട്ടറി ജാസ്മിൻ യൂസഫ് എന്നിവർ സംസാരിച്ചു. കൺവീനർ മുഹമ്മദ് ഉമ്മർ, മീഡിയ കോർഡിനേറ്റർ മുഹമ്മദ് യാസീൻ, നിഷാ പ്രഭാകർ, നസീർ തിരുവത്ര, അഷറഫ് വാടാനപ്പിള്ളി, അബ്ദുൽ സമദ് അഴീക്കോട്, സൈദ് മുഹമ്മദ്, ദിലീപ് സത്യൻ, സുരേഷ് കർത്ത, സിദ്ധീഖ് അബ്ദുള്ള, ഫവാസ് കൊച്ചന്നൂർ, ഹസ്സൻ കേച്ചേരി, സിയാദ് കളമശ്ശേരി എന്നിവർ നേതൃത്വം നൽകി, ദിലീപ്കുമാർ സദാശിവൻ നന്ദി അർപ്പിച്ചു.