രാജൻ പള്ളിയത്തിന് യാത്രയയപ്പ്‌ നൽകി

സൊഹാർ : ഇരുപത്തി എട്ട് വർഷമായി യു എ ഇ യിലും ഒമാനിലുമായി പ്രവാസ ജീവിതം നയിച്ച് നാട്ടിലേക്ക് തിരിച്ചുപോകുന്ന കലാ സാംസ്‌കാരിക മേഖലയിൽ നിറ സാന്നിധ്യമായ രാജൻ പള്ളിയത്തിന് യാത്രയയപ്പ് സംഘടിപ്പിച്ചു.എള്ളുണ്ട വെബ് സീരീസിൽ നടനായിരുന്ന രാജന് എള്ളുണ്ട ടീം പ്രവർത്തകർ ബോളിവുഡ് കഫെ വില്ലയിൽ സംഘടിപ്പിച്ച യാത്രയയപ്പ് പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. എള്ളുണ്ട ടീമിന്റെ ഉപഹാരം മുഹമ്മദ്‌ സഫീർ നൽകി രാജന്റെ പത്നി രജനിരാജ് നുള്ള ഉപഹാരം തെസ്‌ലി സാദിഖ് കൈമാറി.
ചടങ്ങിൽ ശിവൻ അമ്പാട്ട്. റഫീഖ് പറമ്പത്ത്. ജംഷീർ റഹ്മാൻ. റജീസ്‌മാഹി. സാദിഖ്‌ സാക്കു. നദ്ന ഷെറിൻ.തെസ്‌ലി.ഫസീല എറാഞ്ചേരി. എന്നിവർ ആശംസകൾ നേർന്നു എള്ളുണ്ട വെബ് സീരീസ് ലൊക്കേഷനായ ബൊളീവുഡ് കഫെ യിൽ നടന്ന യാത്രയപ്പ് ചടങ്ങിൽ യാത്ര പറയുന്ന രാജൻ പള്ളിയത്ത്‌ മറുപടി പറഞ്ഞു. കാസർകോട് ജില്ലയിലെ നീലേശ്വരം സ്വദേശിയാണ് രാജൻ പള്ളിയത്ത്‌.