മത്സ്യ വ്യവസായ മേഖലയിലെ സാധ്യതകൾ ചർച്ച ചെയ്​ത നിക്ഷേപക സെമിനാറിൽ ഇന്ത്യയുമായി രണ്ട്​ ധാരണാപത്രങ്ങൾ ഒപ്പുവെച്ച് ഒമാൻ

ഒമാൻ: റൂവിയിലെ ചേംബർ ആസ്​ഥാനത്തെ മസ്കറ്റ് ഹാളിൽ ചേംബർ ഓഫ്​ കൊമേഴ്​സ്​ ചെയർമാൻ ​ ശൈഖ്​ ഫൈസൽ അൽ റവാസിന്റെ രക്ഷാകർതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിലാണ് രണ്ടു ധാരണ പത്രങ്ങൾ ഒപ്പിട്ടത് .കേരളത്തിലെ അരൂരിലുള്ള സമുദ്ര ഷിപ്പ്​യാർഡ്​ ലിമിറ്റഡും – ഒമാൻ ട്രേഡിങ്​ എസ്​റ്റാബ്ലിഷ്​മെൻറ്​ ഗ്രൂപ്പും തമ്മിലാണ് ഒമാനിൽ ബോട്ട്​ നിർമാണ യാർഡ്​ സ്​ഥാപിക്കുന്നതിനായി ആദ്യ ധാരണാ പാത്രത്തിൽ ഒപ്പിട്ടത് .ഇത് പ്രകാരം ഒരു ദശലക്ഷം ഒമാനി റിയാലാണ് ബോട്ട്​യാർഡിനായി ചെലവിടുക. കൂടാതെ മസ്​കറ്റ് ​ കേന്ദ്രമായുള്ള സംരംഭകന്റെ കേരളത്തിലുള്ള ബെൽഫാംസ്​ റിസോർട്ടിലേക്ക്​ ഹൗസ്​ബോട്ട്​ വാങ്ങുന്നതിനുള്ള ധാരണാപത്രവും ഒപ്പിട്ടിട്ടുണ്ട്​. ഒമാൻ ചേംബർ ഓഫ്​ കൊമേഴ്​സ് ഡയറക്​ടർ​ ബോർഡിലെ ഏക വിദേശിയും മലയാളിയുമായ അബ്​ദുൽ ലത്തീഫ്​ ചെയർമാനായി അടുത്തിടെ നിലവിൽ വന്ന വിദേശ നിക്ഷേപക കമ്മിറ്റിക്ക്​ കീഴിൽ സംഘടിപ്പിച്ച പ്രഥമ ​നിക്ഷേപക സെമിനാറാലാണ് ധാരണ പത്രങ്ങൾ ഒപ്പിട്ടത്. ചടങ്ങിൽ ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത്​ നാരംഗ്​ ,ഒമാനിലെ മുൻ കാർഷിക-ഫിഷറീസ്​ മന്ത്രി ഫുആദ്​ ജാഫർ , വിദേശ നിക്ഷേപക കമ്മിറ്റി ചെയർമാൻ അബ്​ദുൽ ലത്തീഫ്​ ,ഇൻഡോ ഗൾഫ്​ മിഡിലീസ്​റ്റ്​ ചേംബർ ഓഫ്​ കൊമേഴ്​സ്​ സ്​ഥാപക ഡയറക്​ടർമാരിലൊരാളായ ഡേവിസ്​ കല്ലൂക്കാരൻ , ചെയർമാൻ ഡോ. എൻ.എം ഷറഫുദ്ദീൻ, ഒമാൻ ചാപ്​റ്റർ ചെയർമാൻ മുഹിയുദ്ദീൻ മുഹമ്മദ്​ അലി, മുഹമ്മദ്​ അമീൻ , ജീവൻ സുധാകരൻ എന്നിവരും പങ്കെടുത്തു .കേരള സംസ്​ഥാന വ്യവസായ വകുപ്പ്​ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ്​ ഹനീഷ്​ ഐ.എ.എസ്​ മത്സ്യവ്യവസായ മേഖലയുടെ ഇന്ത്യൻ സാധ്യതകളും ചടങ്ങിൽ വിശദീകരിച്ചു.