ഫ്രൈഡേ ഫ്രൈഡേ സ്ക്വാഡ് ക്രിക്കറ്റ് :ബി എം സി സി മുസന്ന ജേതാക്കളായി

ഒമാൻ:കാബൂറ മുസ്സന്ന ഫ്രൈഡേ സ്ക്വാഡ് ക്രിക്കറ്റ്‌ ക്ലബ്‌ സംഘടിപ്പിച്ച ഒന്നാമത് ക്രിക്കറ്റ്‌ ടൂർണമെന്ററ്റിൽ ബി എം സി സി ജേതാക്കളായി ഫൈനൽ മത്സരത്തിൽ ടോസ് കിട്ടി ബാറ്റിംഗ് ഇറങ്ങിയ ടീം ബിഎംസിസി നിശ്ചിത എട്ടു ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 103 റൺസ് നേടി ഫൈനൽ മത്സരത്തിൽ മറുപടി ബാറ്റിംഗിന് ഇറങ്ങിയാ ഷെരിഫ് ഇലവൻ ടീമിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 70 റൺ മാത്രം ആണ് നേടാൻ കഴിഞ്ഞത്…ടൂർണ മെന്റിൽ 13വിക്കെറ്റ് എടുത്ത ഷെരിഫ് (ഇലവൻ സെയ്ഫ്) മികച്ച ബൗളർ ആയും ഫൈനൽ മത്സരം ഉൾപ്പെടെ ഏറ്റവും കൂടുതൽ റൺ നേടി ബിഎംസിസി ടീമിലെ കബീർ ടൂർണമെൻറ്റിലെ മികച്ചതാരം ആയും തിരഞ്ഞെടുത്തു.ടൂർണമെന്റ് വിജയികൾക്ക് ഉള്ള ട്രോഫിയും ക്യാഷ് അവാർഡും ജിജുവും രാഹുലും ചേർന്ന് ഏറ്റുവാങ്ങി.റണ്ണേഴ്സ് ട്രോഫി സൈയിഫ് ഏറ്റുവാങ്ങി.ഫ്രൈഡേ സ്ക്വാഡ് അംഗങ്ങളായ റയീസ് ഫസൽ,ഷഹീൻ, ആബിദ്, ഷാകിർ, സമീർ,എന്നിവർ സമ്മാനദാനം നിർവഹിച്ചു. ടൂർണമെന്റ്റിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കുംഫ്രൈഡേ സ്ക്വാഡ് ക്യാപ്റ്റൻ റയീസ് നന്ദി അറിയിച്ചു.