ഒമാൻ; പ്രവാസി തൊഴിലാളികൾക്കിടയിൽ നിന്ന് 66,000-ലധികം സിഗരറ്റ് കാർട്ടണുകൾ പിടിച്ചെടുത്തു

മസ്കറ്റ്:ഒമാനിലെ സീബ് വിലായത്തിൽ പ്രവാസി തൊഴിലാളികൾക്കിടയിൽ നിന്ന് 66,000-ലധികം സിഗരറ്റ് കാർട്ടണുകൾ പിടിച്ചെടുത്തു.ഒമാനിൽ നിരോധിതവും നിയന്ത്രിതവുമായ സാധനങ്ങൾ സംഭരിക്കുകയും കൊണ്ടുപോകുകയും ചെയ്ത സീബ് വിലായത്തിലെ പ്രവാസി തൊഴിലാളികൾക്കിടയിൽ നിന്ന് ഒമാൻ കംപ്ലയൻസ് ആൻഡ് റിസ്‌ക് അസസ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് റെയ്ഡ് നടത്തി 66,000-ലധികം സിഗരറ്റ് കാർട്ടണുകൾ പിടിച്ചെടുത്തു.മേൽ നടപടികൾ സ്വീകരിച്ചു വരുന്നതായി ഒമാൻ കസ്റ്റംസ് അതോറിറ്റി അറിയിച്ചു.