മസ്ക്കറ്റ്: യുണൈറ്റഡ് കേരള സംഘടിപ്പിച്ച സുനിൽ മെമ്മോറിയൽ യുണൈറ്റഡ് കപ്പ് നാലാമത് എഡിഷനിൽ എഫ്സി കേരള ജേതാക്കളായി.ഫൈനലിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് പ്രോസോൺ എഫ്.സി യെ പരാജയപ്പെടുത്തിയാണ് എഫ്.സി കേരള ജേതാക്കളായത്.16 ടീമുകൾ നാലു ഗ്രൂപ്പുകളായി മത്സരിച്ച ടൂർണ്ണമെന്റിൽ മുന്നാം സ്ഥാനക്കാരായി എഫ്.സി ഗോവയും, നാലാം സ്ഥാനം എഫ്.സി നിസ്വയും കരസ്ഥമാക്കി.ഒമാനിലും നാട്ടിലും ഒരുപാട് ക്ലബുകൾക്കും കേരള ജൂനിയർ ടീമിലും കളിച്ചിട്ടുള്ള സുനിലിന്റെ ഓർമ്മയ്ക്കായാണു മൽസരം സംഘടിപ്പിച്ചത്. നാട്ടിൽ കളിക്കളത്തിൽ വെച്ച് കുഴഞ്ഞു വീണാണു സുനിൽ മരണപ്പെട്ടത്. ചടങ്ങിൽ സുനിലിന്റെ കുടുംബവും സന്നിദ്ധരായിരുന്നു. സുനിലിന്റെ മകൻ ദേവനാണൂ കിക്കോഫ് കർമ്മം നിർവ്വഹിച്ചത്.ടൂർണ്ണമെന്റിലെ വ്യക്തികഥ നേട്ടങ്ങളിൽ എഫ്.സി കേരളയുടെ അർഷാദ് ടോപ്പ് സ്കോററും, ഡിഫന്റർ റസാഖും കരസ്ഥമാക്കി. പ്രോസോൺ എഫ്.സിയിടെ ഫാസിൽ മികച്ച ഗോൾ കീപ്പർ, ഫാരിസ് മികച്ച സ്ട്രൈക്കർ പുരസ്ക്കാരവും, എഫ്.സി കേരളയുടെ ജൈസൽ ഫൈനലിലെ മികച്ച താരമായും തിരഞ്ഞെടുത്തു.വെറ്ററൻസ് മത്സരത്തിൽ ഗോവ വെറ്ററൻസും, അക്കാദമി കുട്ടികളുടെ മൽസരത്തിൽ യൂണിറ്റി അക്കാദമിയും വിജയികളായി.വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും സമ്മാനമായി നൽകി. ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ടൂർണ്ണമെന്റിൽ മാജിക്ക് ഷോ ഉൾപ്പെടെ നിരവധി പരിപാടികൾ ഉണ്ടായിരുന്നു. വരും വർഷങ്ങളിൽ ഇതിലും മികവോടെ യുണൈറ്റഡ് കപ്പ് അഞ്ചാമത്തെ സീസൺ നടത്തുമെന്ന് സംഘാടകർ അറിയിച്ചു.