തൃശ്ശൂർ സ്വദേശി ഒമാനിൽ നിര്യാതനായി

സലാല: തൃശ്ശൂർ കൊടുങ്ങല്ലൂർ കാറ സ്വദേശി തയ്യിൽ വീട്ടിൽ സുജിത് ജയചന്ദ്രൻ (40) ഒമാനിലെ സലാലയിൽ നിര്യാതനായി.ശ്വാസ കോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവിവാഹിതനായ  സുജിത് ജയചന്ദ്രൻ തുംറൈത്തിന് സമീപം അൽ സഫ കമ്പനിയുടെ വർക്ക് ചെയ്യുന്ന സ്വകാര്യ കമ്പനിയിൽ സേഫ്റ്റി ഓഫീസറായി ജോലി ചെയ്ത് വരികയായിരുന്നു.അമ്മ: സുമ. സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം തുടർ നടപടികൾകൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.