സലാല: കോഴിക്കോട് വടകര ചോമ്പാല സ്വദേശി കുനിയിൽ മുസ്തഫ (61) സലാലയിൽ ഹ്യദയാഘാതം മൂലം നിര്യാതനായി.ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട മുസ്തഫയെ വ്യാഴാഴ്ച്ച സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ദീർഘകാലമായി സലാല മത്സ്യ മാർക്കറ്റിൽ ഹോട്ടലിൽ ജോലി അന്വേഷിച്ചു വരികയാണ്.ഭാര്യ ജമീല.മക്കൾ: മുഹമ്മദ് ശിഹാദ്, ഷിജാസ്, ആഷിഖ് ഹംന.സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം തുടർ നടപടികൾ പൂർത്തിയായ ശേഷം സലാലയിൽ ഖബറടക്കുമെന്ന് കെ.എം.സി.സി ജനറൽ സെക്രട്ടറി ഷബീർ കാലടി അറിയിച്ചു.