ബഹ്റൈൻ : കെ സി എ സോഫ്റ്റ്ബോൾ ക്രിക്കറ്റ് ടൂർണമെൻറ് 2024 ഏപ്രിൽ 27 മുതൽ ആരംഭിക്കും. സ്പോർട്സ് സെക്രട്ടറി വിനോദ് ഡാനിയേൽ, ടൂർണമെൻറ് കൺവീനർ ആൻറ്റൊ ജോസഫ്, കോഓർഡിനേറ്റർ ജിതിൻ ജോസ് എന്നിവരുടെ നേതുത്വത്തിലുള്ള സംഘാടക സമിതിയാകും ടൂർണമെന്റ് നിയന്ത്രിക്കുക.ബഹ്റൈനിലെ എല്ലാ കമ്മ്യൂണിറ്റികൾക്കിടയിലും സ്പോർട്സ് മാധ്യമത്തിലൂടെ ഐക്യവും സാഹോദര്യവും കൊണ്ടുവരിക എന്നതാണ് ഈ ടൂർണമെന്റിന്റെ ലക്ഷ്യമെന്ന് കെസിഎ പ്രസിഡൻ്റ് നിത്യൻ തോമസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.സെഗ്യ്യയിലെ കെ സി എ ഗ്രൗണ്ടിൽ രാത്രി 7മണിമുതൽ ആണ് ടൂർണമെൻറ് സംഘടിപ്പിക്കുകയെന്നു ഭാരവാഹികൾ അറിയിച്ചു . 5 ഓവർ സോഫ്റ്റ്ബോൾ ക്രിക്കറ്റ് ടൂർണമെന്റിന്റെ രജിസ്ട്രേഷൻ ഫീസ് ഒരു ടീമിന് 30 /- ബിഡി ആണ്, ഓരോ ടീമിനും 6+3 കളിക്കാരെ രജിസ്റ്റർ ചെയ്യാം.വിജയികൾക്ക് ക്യാഷ് പ്രൈസും വിന്നേഴ്സ് ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് ക്യാഷ് പ്രൈസും റണ്ണർ-അപ്പ് ട്രോഫിയും സമ്മാനിക്കും. കൂടാതെ മാൻ ഓഫ് ദി ഫൈനൽ മാച്ച്, ബെസ്റ്റ് ബൗളർ, ബെസ്റ്റ് ബാറ്റർ , മാൻ ഓഫ് ദ ടൂർണമെൻറ് തുടങ്ങിയ വ്യക്തിഗത അവാർഡുകളും നൽകും. മുൻ വർഷങ്ങളിലെ പോലെ, ഈ ടൂർണമെൻ്റിൽ 20 ലധികം ടീമുകൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നു ഭാരവാഹികൾ പറഞ്ഞു ബഹ്റിനിൽ ആദ്യമായി ഇംപാക്ട് പ്ലെയർ ഓപ്ഷൻ ടൂർണമെൻ്റിൽ നടപ്പിലാക്കും. ടീമുകളെ ഗ്രൂപ്പുകളായി തിരിച്ചു ലീഗ് അടിസ്ഥാനത്തിൽ ആയിരിക്കും മത്സരങ്ങൾ നടക്കുക.വിശദ വിവരങ്ങൾക്കും, രെജിസ്ട്രേഷനും ടൂർണമെൻറ് കൺവീനർ ആൻറ്റൊ ജോസഫ് (മൊബൈൽ: 39719888) , കോഓർഡിനേറ്റർ ജിതിൻ ജോസ് (മൊബൈൽ: 38046995) എന്നിവരുമായി ബന്ധപെടണമെന്നും ഭാരവാഹികൾ അറിയിച്ചു.