ബഹ്‌റൈൻ പ്രവാസിയായ യുവാവ്, ബൈക്ക് അപകടത്തിൽ നാട്ടിൽ മരണപ്പെട്ടു

മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ പ്രവർത്തകനും, കാസറഗോഡ് ചുള്ളി ചർച്ചിനടുത്ത് താമസിക്കുന്ന മൂന്ന് പീടികയിൽ ജോമിയുടെ മകനുമായ ജെസ്റ്റിൻ ( 26 ) ആണ് മരിച്ചത്.മാലോം കാര്യോട്ട് ചാലിൽ വ്യാഴാഴ്ച രാത്രിയിൽ ഉണ്ടായ ബൈക്ക് അപകടത്തിലാണ് മരണം സംഭവിച്ചത്.മലയോര ഹൈവെയിലെ കാര്യയോട്ട് ചാലിൽ എട്ട് മണിയോടെയായിരുന്നു അപകടം.ജസ്റ്റിൻ ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ജെസ്റ്റിനെ നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരിച്ചത്.മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.അപകട വിവരമറിഞ്ഞു വെള്ളരിക്കുണ്ട് പോലീസും സ്ഥലത്ത് എത്തി.ഷിജിയാണ് മാതാവ്.സഹോദരങ്ങൾ ജെറിൻ. ജിബിൻ.ജസ്റ്റിന്റെ മരണത്തിൽ ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി അനുശോചിച്ചു.