ഹ്യദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് സലാലയിൽ മരണപ്പെട്ടു

ഒമാൻ: ഹ്യദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് സലാലയിൽ മരിച്ചു. തലശ്ശേരി ചിരക്കര സ്വദേശി കാടൻ കണ്ടി മുഹമ്മദ് അജ്മൽ (26)ആണ് മരിച്ചത്.ഹസൻ ബിൻ താബിത് റസ്റ്ററന്റിലെ ജീവനക്കാരനാണ്.ബുധനാഴ്ച ഉച്ചയോടെ ആയിട്ടും ജോലിക്കെത്താതിനെ തുടർന്ന് സുഹൃത്തുക്കൾ വന്നു നോക്കിയപ്പോൾ ബെഡിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ റോയൽ ഒമാൻ പോലീസിനെ വിവരം അറിയിച്ചു. പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തി ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ എത്തിയപ്പോൾ തന്നെ മരിച്ചിരുന്നു.