ഖത്തറിൽ കനത്ത മഴയ്ക്ക് സാധ്യത

ദോഹ: ഖത്തറിൽ കനത്ത മഴയ്ക്ക് സാധ്യത. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.പകൽ സമയത്ത് ഈർപ്പമുള്ള കാലാവസ്ഥയാകും ഉണ്ടാവുകയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കടൽത്തീരങ്ങളിൽ പോകുന്നവർ ജാ​ഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്, ഉയർന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാലാണ് ജാ​ഗ്രത മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.പകൽ സമയത്ത് വടക്കുപടിഞ്ഞാറ് ദിശയിൽ 5-15 നോട് വരെ വേ​ഗത്തിൽ കാറ്റുണ്ടായേക്കും.