ബാങ്ക് ജീവനക്കാരനായ പ്രവാസി മലയാളി ദുബായിൽ മരണപ്പെട്ടു

ദുബായ് : പ്രവാസി മലയാളി ദുബായിൽ മരണപ്പെട്ടു. തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശി രജീഷ് ആണ് മരിച്ചത്. 43 വയസായിരുന്നു. ദുബായിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. ദുബായിലെ എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക് ജീവനക്കാരനായിരുന്നു. ഭാര്യ സേതു, ഷാർജ ഇന്ത്യൻ സ്കൂളിൽ അധ്യാപികയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.