നാല് രാജ്യങ്ങളിലേക്കുള്ള സർവീസ് നിർത്തിവെച്ച് ഖത്തർ എയർവെയ്സ്

ദോഹ: യുദ്ധം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാഖ്, ഇറാൻ, ലബനൻ, ജോർദാൻ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സർവീസ് നിർത്തിവെച്ച് ഖത്തർ എയർവെയ്സ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ രാജ്യങ്ങളിലേക്ക് സർവീസ് ഉണ്ടായിരിക്കില്ലെന്ന് ഖത്തർ അറിയിച്ചു. ഇറാഖ്, ഇറാൻ, ലബനൻ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ താൽക്കാലികമായി നിർത്തിവെച്ച കാര്യം ഖത്തർ എയർവെയ്സ് അധികൃതർ തന്നെയാണ് അറിയിച്ചത്.
ജോർദാനിലെ അമ്മാനിലേക്കുള്ള വിമാന സർവീസ് നിർത്തിവെക്കില്ല, ഇവിടേക്ക് പകൽ സമയങ്ങളിൽ വിമാന സർവീസുകൾ ഉണ്ടാകും. ഈ രാജ്യങ്ങളിലെ ഇപ്പോഴത്തെ സ്ഥിതിഗതികൾ നീരീക്ഷിച്ചു വരുകയാണ്. സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം മാത്രമായിരിക്കും സർവീസുകൾ വീണ്ടും ആരംഭിക്കുന്നതെന്ന് ഖത്തർ എയർവേയ്സ് അറിയിച്ചു.