കൊച്ചുകുട്ടിയുമൊത്തുള്ള നയന്‍താരയുടെ ലിപ് ലോക്ക് രംഗം വയറൽ ആകുന്നു

nayantharaതിരുനാള്‍ എന്ന തമിഴ് ചിത്രത്തിലാണ് ടീച്ചറായ നയന്‍താരയെ കുട്ടി ചുംബിക്കുന്ന രംഗമുള്ളത്. ഇതേരംഗം ഒരു മുന്‍നിര നടനാണ് ചെയ്തിരുന്നതെങ്കില്‍ എന്തൊക്കെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു വിമര്‍ശകരുടെ ചോദ്യം. സൂര്യയോ ചിമ്പുവോ ആണ് അധ്യാപകവേഷത്തിലെത്തി ഇങ്ങനെയൊരു രംഗത്തില്‍ അഭിനയിക്കുന്നതെങ്കില്‍ സ്ത്രീസമൂഹം ഒന്നടങ്കം ഇവര്‍ക്കെതിരെ രംഗത്തെത്തുമായിരുന്നില്ലേ എന്ന് സോഷ്യൽ മീഡിയയിൽ നിരവധിപേർ ചോദിക്കുന്നു.

സ്ത്രീകള്‍ക്കെതിരെ അക്രമവും പീഡനവും നടക്കുന്ന ഇക്കാലത്ത് ഇതുപോലുള്ള രംഗങ്ങള്‍ കുട്ടികളില്‍ മോശമായ സന്ദേശം നല്‍കുമെന്നും സാമൂഹ്യ മേഖലയിൽ ഉള്ളവർ അഭിപ്രായപ്പെട്ടു.

ഇതേ ലിപ്‌ലോക്ക് രംഗത്തിന്റെ ചിത്രം നയന്‍താരയെ ചുംബിക്കുന്ന കുട്ടിയുടെ അമ്മയും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ‘എന്റെ മകന്‍ നയന്‍താരക്കൊപ്പം ലിപ്‌ലോക്ക് സീനില്‍’ എന്ന അടിക്കുറിപ്പോടെയായിരുന്നു ഇവര്‍ ചിത്രം പോസ്റ്റ് ചെയ്തിരുന്നത്. ഇതോടെ യുവതിക്കെതിരെ ട്രോളുകളുടെ പൂരം തന്നെയായിരുന്നു. കൊച്ചുകുട്ടിയുടെ ചിത്രം പോസ്റ്റ് ചെയ്ത് ഇങ്ങനെയൊരു അടിക്കുറിപ്പ് നല്‍കിയതിന് നിരവധിപേരാണ് യുവതിക്കെതിരെ രംഗത്തെത്തിയത്.

സംഭവം വിവാദമാകുമെന്ന് അറിഞ്ഞതോടെ ഒടുവില്‍ യുവതി ചിത്രം ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്തു. എന്തായാലും ഈ വിഷയത്തില്‍ സിനിമയുടെ സംവിധായകനോ നയന്‍താരയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ജീവയാണ് ചിത്രത്തിലെ നായകന്‍.

https://www.youtube.com/watch?v=UKPD22wWWbs