അതിരുകൾ ഭേദിച്ച് വീണ്ടും ഹോപ്പിന്റെ സഹായ ഹസ്‌തം

മനാമ :ബഹ്‌റൈനിൽ നിയമക്കുരുക്കിൽ അകപ്പെട്ട് നാട്ടിലേയ്ക്ക് മടങ്ങേണ്ടി വന്ന ഏഷ്യൻ പൗരന്റെ കുടുംബത്തിന് സഹായ ഹസ്തമായി ഹോപ്പ്. കുടുംബനാഥൻ ജയിലിലായപ്പോൾ ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബം വലിയ ബുദ്ധിമുട്ടിലാവുകയായിരുന്നു. സഹോദരിയോടൊപ്പം താമസിച്ചുകൊണ്ട് അറബിക് സ്കൂളിൽ കുട്ടികളുടെ പഠനം തുടർന്നു. ഈ കാലയളവിൽ ഭക്ഷണക്കിറ്റ് ഉൾപ്പടെയുള്ള സഹായങ്ങൾ ഹോപ്പ് എത്തിച്ചു നൽകി. മാസങ്ങൾക്ക് ശേഷം ശിക്ഷാകാലാവധി കഴിഞ്ഞ ഗൃഹനാഥനെ നാടുകടത്തി. തുടർന്ന് സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്ന കുടുംബത്തിന് ഹോപ്പ് നാട്ടിലേക്കുള്ള യാത്ര സാധ്യമാക്കുകയായിരുന്നു. നാലുപേരടങ്ങുന്ന കുടുംബത്തിലെ രണ്ടുപേരുടെ പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞിരുന്നു. ജൂലൈ 16 ന് മുമ്പായി നാട്ടിൽ പോകാനുള്ള ഔട്ട് പാസ്സ് എംബസ്സി അനുവദിച്ചു. തുടർന്ന് സുമനസുകളുടെ സഹായത്താൽ നാല് പേർക്കുള്ള എയർ ടിക്കറ്റ് ഹോപ്പ് നൽകി. മൂന്നു മക്കൾ അടങ്ങുന്ന കുടുംബത്തെ എയർ പോർട്ടിൽ എത്തിക്കുകയും അനുവദിച്ച സമയത്തിനുള്ളിൽ യാത്രയാക്കാനും ഹോപ്പിന് സാധിച്ചു. ഹോപ്പിന്റെ രക്ഷാധികാരി കെ ആർ നായർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സഹായിച്ച എല്ലാവർക്കും ഹോപ്പിന്റെ പ്രസിഡൻറ് ഷിബു പത്തനംതിട്ടയും സെക്രട്ടറി ജയേഷ് കുറുപ്പും നന്ദി അറിയിച്ചു.