

മനാമ :ബഹ്റൈനിൽ ഒരു വർഷത്തിനിടെ നിയമവിരുദ്ധമായി കഴിഞ്ഞ പതിനായിരത്തോളം അനധികൃത പ്രവാസികളെ നാടുകടത്തിയാതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി . 2024 മുതൽ രാജ്യത്തുടനീളം നടത്തിയ പരിശോധനകളുടെയും സംയുക്ത കാമ്പയിനുകളുടെയും ഭാഗമായി പിടികൂടിയ വിദേശികളെയാണ് നാടുകടത്തിയത്. എൽ.എം.ആർ.എ പുറത്തുവിട്ട പുതിയ കണക്കുകൾ അനധികൃതമായി രാജ്യത്ത് താമസിക്കുന്നവർക്കെതിരായ പരിശോധനകളും കാമ്പയിനുകളും കൂടുതലായി ഏർപെടുത്തിയിട്ടുണ്ടെന്നും തടങ്കലും നാടുകടത്തലും വർധിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി . നാല് ഗവർണറേറ്റുകളിലുമായി എല്ലാ ആഴ്ചകളിലും പരിശോധനകൾ നടത്തിവരുന്നതായും അധികൃതർ വ്യക്തമാക്കി . 2024 ജനുവരി മുതൽ 82,941 പരിശോധനകളും 1,172 സംയുക്ത കാമ്പയിനുകളും നടത്തി. 3,245 നിയമലംഘനങ്ങൾ കണ്ടെത്തുകയും 9,873 അനധികൃത തൊഴിലാളികളെ നാടുകടത്തുകയും ചെയ്തു. ജൂൺ 29 മുതൽ ജൂലൈ 12 വരെ മാത്രം നടത്തിയ പരിശോധനകളിൽ 19 തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും 242 പ്രവാസികളെ നാടുകടത്തുകയും ചെയ്തു.നിയമവിരുദ്ധമായ തൊഴിൽരീതികളും അനധികൃത കുടിയേറ്റങ്ങളും നിയമലംഘനങ്ങളും ശ്രദ്ധയിൽപെട്ടാൽ www.lmra.gov.bh എന്ന വെബ്സൈറ്റ് വഴിയോ 17506055 എന്ന നമ്പറിൽ അറിയിക്കണമെന്നും എൽ എം ആർ എ അറിയിച്ചു







