ഒമാനിൽ നിന്നും കരിപ്പൂരിൽ ഇറങ്ങിയ യുവതിയുടെ ബാഗിൽ എം ഡി എം എ

കണ്ണൂർ: കരിപ്പൂരിൽ ഇറങ്ങിയ യുവതിയിൽ നിന്നും എംഡിഎംഎ പിടി കൂടി .
പത്തനംതിട്ട സ്വദേശിനി സൂര്യയുടെ പെട്ടിയിൽ നിന്നുമാണ് . ഒമാനിൽ നിന്നുമാണ് സൂര്യ കരിപ്പൂരിൽ എത്തിയത് . വെറും നാലു ദിവസമാണ് യുവതി ഒമാനിൽ താമസിച്ചത് . എയർ പോർട്ടിന് വെളിയിൽ കത്ത് നിന്ന സംഘമാണ് യുവതിയുടെ പെട്ടിയിൽ മിഠായി കവറിൽ ഒളിച്ചുവച്ച നിലയിൽ ഒരു കിലോഗ്രാം എം ഡി എം എ പിടികൂടിയത് . കണ്ണൂർ സ്വദേശി നൗഫൽ നൽകിയ പൊതിയാണെന്നാണ് യുവതിയുടെ വിശദികരണം .അത് സ്വീകരിക്കുവാൻ കരിപ്പൂരിൽ ആളെത്തുമെന്നും നൗഫൽ പറഞ്ഞതായി യുവതി പറയുന്നു . ജൂലൈ പതിനാറിനാണ് സൂര്യ ജോലി തേടി ഒമാനിൽ എത്തിയത് . വിമാനത്താവളത്തിന് വെളിയിൽ കാത്തു നിന്ന പരപ്പനങ്ങാടി സ്വദേശികളായ മുഹമ്മദ് റാഫി , അലി അക്ബർ , ഷഫീക് എന്നിവരെയും കരിപ്പൂർ പോലീസ് അറസ്റ്റ് ചെയ്തു .