
ബഹ്റൈൻ : വാല്യൂ ആഡഡ് ടാക്സ് ഉൾപ്പെടെ ഉള്ള നികുതികൾ കൃത്യമായി അടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി നാഷനൽ ബ്യൂറോ ഫോർ റവന്യൂ എന്ന എൻ.ബി.ആർ 724 പരിശോധനകൾ സംഘടിപ്പിച്ചു .2025ന്റെ ആദ്യ പകുതിയിൽ മാർക്കറ്റുകളിൽ നടത്തിയ പരിശോധനകളിൽ 71 വാറ്റ് ലംഘനങ്ങൾ കണ്ടെത്തുകയും ലംഘകർക്ക് പിഴകൾ ചുമത്തുകയും ചെയ്തിരുന്നു . പരിശോധനയിൽ വാറ്റ് ഇൻവോയ്സുകൾ നൽകുന്നതിനുള്ള വ്യവസ്ഥകൾ പാലിക്കാത്തതാണ് പരിശോധനയിൽ പിടിക്കപ്പെട്ട നിയമ ലംഘനം . വാറ്റ് ഉൾപ്പെടെയുള്ള പ്രൈസ് റ്റാഗുകൾ , വില്പന സ്ഥലത്തു വാറ്റ് സർട്ടിഫിക്കറ്റ് പ്രദർശിപ്പിക്കാത്തത്, വാറ്റ് അടങ്ങിയ ഇൻവോയ്സുകൾ , വാറ്റ് ടേബിൾ അല്ലാത്ത വിതരണങ്ങളിൽ വാറ്റ് ഇൻവോയ്സുകൾ നൽകാത്തത് തുടങ്ങിയ മറ്റ് ലംഘനങ്ങളും ഇതോടൊപ്പം കണ്ടെത്തയിരുന്നു . പരിശോധനയിൽ . വാറ്റ്, നികുതി വെട്ടിപ്പ് എന്നിവയുമായി ബന്ധപ്പെട്ട എട്ട് സംശയാസ്പദമായ കേസുകളും കണ്ടെത്തി. ഇത്തരം നിയമ ലംഘനം നടത്തിയവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു . നികുതി വെട്ടിപ്പ് കുറ്റങ്ങൾക്ക് പിഴകൾക്ക് പുറമെ, അഞ്ചു വർഷം വരെ തടവും, അല്ലെങ്കിൽ അടയ്ക്കേണ്ട വാറ്റ് തുകയുടെ മൂന്നിരട്ടി വരെ പിഴയും, വെട്ടിപ്പ് നടത്തിയ എക്സൈസ് തീരുവയുടെ ഇരട്ടി വരെ പിഴയോടൊപ്പം ഒരു വർഷം തടവും ഉൾപ്പെടെയുള്ള കഠിനമായ ശിക്ഷകൾക്ക് വിധേയമാകേണ്ടിവരുമെന്ന് ബ്യൂറോ നിർദേശം നൽകി .ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 80008001 എന്ന നമ്പറിൽ ബന്ധപ്പെടാനോ അല്ലെങ്കിൽ ദേശീയ പരാതി നിർദേശ സംവിധാനമായ തവാസുൽ വഴി അറിയിക്കാനോ എൻ.ബി.ആർ നിർദേശം നൽകി . വിപണി നിരീക്ഷണം നിലനിർത്തുക, ഉപഭോക്തൃ അവകാശങ്ങൾക്ക് ഉയർന്ന തലത്തിലുള്ള സംരക്ഷണം ഉറപ്പാക്കുക, വാറ്റ്, എക്സൈസ് വെട്ടിപ്പ് ചെറുക്കുക എന്നിവയാണ് ഈ പരിശോധന വഴി ലക്ഷ്യമിടുന്നത് .








