ബഹ്റൈൻ : ഇന്ത്യൻ സ്കൂളിലെ കഴിഞ്ഞ ഭരണസമിതിക്കെതിരെ ഏറ്റവും മോശമായ രീതിയിൽ നിരന്തരമായികുപ്രചരണങ്ങൾ നടത്തിയ വ്യക്തിയുടെ ഭരണസമിതിയിൽ നിന്നുള്ള രാജിക്ക് പിന്നിലെ ദുരൂഹത വ്യക്തമാക്കണമെന്ന് യുപിപി റഫീഖ് അബ്ദുള്ള വിഭാഗം ആവശ്യപ്പെട്ടു. കേരളത്തിൽ പഠനം നടത്തുകയായിരുന്ന അദ്ദേഹത്തിന്റെ കുട്ടിയെ ബഹ്റിനിലെ ഇന്ത്യൻ സ്കൂളിൽ ചേർത്തതിന് ശേഷം ആണ് അദ്ദേഹം പിൻവാതിലിലൂടെ നിലവിലെ സ് കൂൾ ഭരണസമിതിയിൽ എത്തപെട്ടതെന്നും ഇവർ ആരോപിക്കുന്നു , നിലവിലെ രാജിക്ക് കാരണമായി വിളിച്ചുപറയുന്ന കാരണം അതേപടിവിശ്വസിക്കാൻ മാത്രം ബുദ്ധിശൂന്യരല്ല ഇന്ത്യൻ സ് കൂൾ രക്ഷിതാക്കളും പൊതുസമൂഹവും എന്ന് മനസ്സിലാക്കുവാനുള്ള വിവേകമെങ്കിലും ഇദ്ദേഹത്തിനും സ്തുതിപാഠകർക്കും ഉണ്ടാവേണ്ടിയിരുന്നുവെന്നും യു.പി.പിയിലെ ഒരു വിഭാഗം ആരോപിക്കുന്നു. അദ്ദേഹത്തിന്റെ രാജിക്ക് കാരണമായ സംഭവം എന്താണെന്നു അറിയാനുള്ള അവകാശം രക്ഷിതാക്കൾക്ക് ഉണ്ട് , കമ്മ്യൂണിറ്റി സ്കൂൾ ആയതിനാൽ സ്കൂളിന്റെ സൽപ്പേര് നില നിർത്താൻ കഴിയുന്ന വ്യക്തികളെ മാത്രം മനു സ്കൂൾ ഭരണ സമിതിയിലേക്ക് പരിഗണിക്കേണ്ടതെന്നും യൂ പി പി വിഭാഗം ആവിശ്യപ്പെട്ടു , മെമ്പറുമ്മാരുടെ രാജിസ്വീകരിക്കില്ലെന്ന് ചെയർമാനും രാജി സ്വാഗതാർഹമെന്നും പറയുന്ന ഭരണ പക്ഷ (പി.പി.എ ) കൺവീന രുടെയും പ്രസ്താവനകൾ പരസ്പര വിരുദ്ധമാണെന്നും ,സ് കൂളുമായോ അതിന്റെ പ്രവർത്തനങ്ങളുമായോ ഒരുബന്ധവും പുലർത്താതിരിക്കുന്ന, സ് കൂളിന്റെ ധനശേഖരണാർത്ഥം ഈയിടെ നടത്തിയ സ് കൂൾ ഫെയറിൽ പോലും സാന്നിധ്യമറിയിക്കാത്ത പി.പി.എ കൺവീണറുടെ പെട്ടെന്നുള്ള മലക്കം മറിച്ചിൽ അതിശയോക്തിയാണ് ജനിപ്പിക്കുന്നതാണെന്നും യൂ പി പി യിലെ ഒരു വിഭാഗം ആരോപിച്ചു .