‘ശ്രീമുകുന്ദൻ അവാർഡ് ഫോർ ബ്രേവറി’ 2025

കോട്ടയം : കേരള പോലീസിലെ പ്രഗൽഭനായ പോലീസ് ഉദ്യോഗസ്ഥനായിരുന്ന ശ്രീ എൻ. ശ്രീമുകുന്ദൻ അവർകളുടെ ഇരുപത്തിയെട്ടാം ചരമവാർഷിക പ്രമാണിച്ച് അദ്ദേഹത്തിൻറെ മകൻ ശ്രീ. അശ്വന്ത് മുകുന്ദൻ ഏർപ്പെടുത്തിയിട്ടുള്ള ‘ശ്രീമുകുന്ദൻ അവാർഡ് ഫോർ ബ്രേവറി’ സമർപ്പിക്കപ്പെട്ടു ഈ വർഷം (2025) ഫെബ്രുവരി മാസം കോട്ടയം കാരിത്താസ് ജംഗ്ഷനിൽ ഒരു തട്ടുകടയിൽ വച്ച് ഗുണ്ടകളെ നേരിടുന്നതിനിടയിൽ മരണപ്പെട്ടുപോയ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവർ സിവിൽ പോലീസ് ഓഫീസർ ശ്രീ. ശ്യാം പ്രസാദ് അവർകളുടെ കോട്ടയം മാഞ്ഞൂരിൽ ഉള്ള വീട്ടിലെത്തി ശ്രീ. അശ്വന്ത് മുകുന്ദൻ (കേരള പോലീസ്) ശ്രീ. P.V ശിവകുമാർ ഗുരുക്കൾ (MVG CVN കളരി കൊല്ലം) ശ്രീ ബ്രിജേഷ് ഗുരുക്കൾ (റിട്ടയേഡ് എസ് ഐ കേരള പോലീസ്, Marari MVG CVN കളരി, മാരാരിക്കുളം, ആലപ്പുഴ) എന്നിവർ ചേർന്ന് മൊമെന്റോയും 10,001 രൂപയും അടങ്ങുന്ന അവാർഡ് സമർപ്പിച്ചത്. അദ്ദേഹത്തിൻറെ കുടുംബാംഗങ്ങളെ പൊന്നാടയും അണിയിച്ചു.