ഒളിമ്പിക്സിൽ വെള്ളിയിൽ മുത്തമിട്ട് ബഹ്‌റൈൻ

Eunice Jepkirui Kirwa Rio 201600ബഹ്‌റൈൻ :റിയോ ഡി ജനീറോ യിൽ നടക്കുന്ന ഒളിമ്പിക്സിൽ ചരിത്രം കുറിച്ച് ബഹ്റിൻ താരം . ഇത് അത്യമായി ആണ് ഒളിമ്പിക്സിൽ ബഹ്‌റൈൻ താരം വെള്ളി മെഡൽ നേടുന്നത് , മാരത്തൺ മത്സരത്തിൽ ബഹ്റിന്റെ യൂനിസ് കിർ‍വ വെള്ളി മെഡൽ നേടിയത് . 2 മണിക്കൂർ 24 മിനിറ്റ് 13 സെക്കൻ‍ഡിലാണ് യുനിസെ ഓട്ടം പൂർത്തിയാക്കിയത്. രണ്ട് മണിക്കൂർ 24 മിനിറ്റ് നാല് സെക്കൻ‍ഡിൽ ഒാടിയെത്തിയ കെനിയൻ താരം ജെമീമ സുംഗോങ് സ്വർണ്ണം നേടിയത് എതോപ്യയുടെ മാരെ ഡിബാബ രണ്ട് മണിക്കൂർ 24 മിനിറ്റ് 30 സെക്കൻ‍ഡിൽ ഫിനിഷ് ചെയ്ത് മൂന്നാം സ്ഥാനവും നേടി.. ലണ്ടനിൽ 2012ൽ നടന്ന വനിതകളുടെ 1500 മീറ്ററിൽ മറിയം യൂസഫ് ജമാൽ ആണ് വെങ്കലം നേടിയിരുന്നു ,157 പേർ പങ്കെടുത്ത മാരത്തൺ മത്സരത്തിൽ യുനിസെ, ഷിറ്റായെ ഇഷേറ്റെ ,റോസ് ചേലിമോ ,എന്നീ ബഹ്റിൻ താരങ്ങളാണ് മത്സരിച്ചത്.