ഒമാനില്‍ ശക്തമായ കാറ്റിന് സാധ്യത

മസ്കറ്റ്: ഒമാനിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ സിവിൽ ഏവിയേഷൻ അതോറിറ്റി (സി എ എ) ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.ഭൂരിഭാഗം ഗവർണറേറ്റുകളിലും വടക്കു- പടിഞ്ഞാറൻ കാറ്റ് വരും ദിവസങ്ങളിലും തുടരാൻ സാധ്യതയുണ്ട്.മുസന്ദം തീരത്തും ഒമാൻ കടലിലും തിരമാലകൾ 2.5 മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്.കടൽ ഇടത്തരം മുതൽ പ്രക്ഷുബ്ധമായ അവസ്ഥയിലായിരിക്കും. മരുഭൂമികളിലും തുറസ്സായ സ്ഥലങ്ങളിലും കാറ്റ് വീശുന്നതിലൂടെ പൊടിയും മണലും ഉയരാൻ സാധ്യതയുണ്ട്. ഇത് റോഡുകളിലെ കാഴ്ച പരിധി ഗണ്യമായി കുറയ്ക്കും.വാഹനങ്ങൾ ഓടിക്കുന്നവരും പൊതുജനങ്ങളും ഈ സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ഒമാനിലെ പരിസ്ഥിതി, സമുദ്ര മേഖലകളിൽ ഈ കാലാവസ്ഥാ വ്യതിയാനം വെല്ലുവിളികൾ ഉയർത്തിയേക്കാം.