
മസ്കറ്റ്: ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ കോഴിക്കോട്ടേക്കുള്ള സർവീസുകളുടെ എണ്ണം വർധിപ്പിക്കുന്നു. ഏപ്രിൽ 21 മുതൽ ആഴ്ചയിൽ 8 സർവീസുകളുള്ളത് 10 ആയി ഉയർത്തും. മുംബൈ, ധാക്ക എന്നിവിടങ്ങളിലേക്കും കൂടുതൽ വിമാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ദുബൈ, ബഹ്റൈൻ സർവീസുകൾ പുനരാരംഭിക്കും. പ്രാദേശിക സർവീസുകൾ പഴയ നിലയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.







