ഒമാനിൽ ഉച്ചവിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു

ഒമാനിൽ കടുത്ത വേനൽക്കാലം ആരംഭിച്ച പശ്ചാത്തലത്തിൽ തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി നിർബന്ധിത ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു. ജൂൺ, ജൂലൈ, ഓഗസ്റ്റ് എന്നീ മൂന്ന് മാസങ്ങളിൽ ഉച്ചക്ക് 12:30 മുതൽ വൈകുന്നേരം 3:30 വരെ തുറസ്സായ സ്ഥലങ്ങളിലും നിർമാണ മേഖലകളിലും നേരിട്ട് വെയിൽ ഏൽക്കുന്ന രീതിയിലുള്ള ജോലികൾക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.