അശൂറാ ഇഫ്താറും വൈജ്ഞാനിക ക്യാമ്പും സംഘടിപ്പിച്ചു

മനാമ : അൽഫുർഖാൻ സെന്റർ അശൂറാ ഇഫ്താറും വൈജ്ഞാനിക ക്യാമ്പും സംഘടിപ്പിച്ചു. അദ്‌ലിയ അൽഫുർഖാൻ ഹാളിൽ ഇഫ്താറിന് ശേഷം നടന്ന പരിപാടിയിൽ ഖുർആൻ, വിശ്വാസം, കർമ്മം, ചരിത്രം, തസ്‌കിയത്ത് എന്നീ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകളും ചർച്ചകളും നടന്നു.മുഹറത്തിന്റെ പവിത്രത വിശദീകരിച്ചുകൊണ്ട് അബ്ദുൽ ലത്വീഫ് അഹ്മദ് പരിപാടിക്ക് തുടക്കം കുറിച്ചു. അഖീദ സെഷനിൽ സ്വലാഹുദ്ദീൻ അയ്യൂബി സദസ്സിന് ഇസ്‌ലാമിന്റെ അടിസ്ഥാന പാഠങ്ങൾ വിശദീകരിച്ചു.സൈഫുല്ല ഖാസിം സൂറത്തുൽ ഫാത്തിഹയുടെ പ്രാധാന്യവും സവിശേഷതകളും ഹ്രസ്വമായി വിശദീകരിച്ചു. “സലഫി പ്രസ്ഥാനം: നാൾവഴികൾ” എന്ന സെഷനിൽ സുഹൈൽ മേലടി, മൂസാ സുല്ലമി, ബഷീർ മദനി, സലാഹുദ്ദീൻ ചുഴലി എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. വ്യക്തതയും കൃത്യതയും നിറഞ്ഞ ആദർശത്തിന്റെ തിളക്കമാണ് തങ്ങളെ KNM-ന്റെയും KJU-വിന്റെയും രാജപാതയിലേക്ക് ആകർഷിച്ചതെന്ന് സലാഹുദ്ദീൻ ചുഴലി ഉദാഹരണങ്ങൾ സഹിതം വിശദീകരിച്ചത് സദസ്സിന് വ്യക്തമായ ദിശാബോധം നൽകി.അബ്ദുൽ സലാം ബേപ്പൂർ സ്വാഗതം ആശംസിച്ച പരിപാടിയിൽ അബ്ദുൽ ബാസിത് മോഡറേറ്ററായിരുന്നു. അൽഫുർഖാൻ ഭാരവാഹികളായ മനാഫ് കബീർ, ഇഖ്ബാൽ അഹമ്മദ്, അബ്ദുൽ ഹക്കീം, മാഹിൻ കൊയിലാണ്ടി, യൂസുഫ് കെ.പി., ഇല്യാസ്, മുബാറക്, അബ്ദുള്ള, ആഷിക്, സബീല യൂസുഫ്, സജ്‌ല, സീനത്ത് മുഹമദ്, നസീമ അബുൽ മജീദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഹിഷാം കുഞ്ഞഹമ്മദിന്റെ നന്ദിപ്രകാശനത്തോടെ രാത്രി 11 മണിക്ക് പരിപാടി സമാപിച്ചു.