ബിഡികെ വിനോദ് ഭാസ്കരൻ മെമ്മോറിയൽ അവാർഡ് ഡോ: സന്ധുവിന്

മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) സ്ഥാപകൻ വിനോദ് ഭാസ്കർ ന്റെ സ്മരണ നിലനിർത്താൻ ബിഡികെ ബഹ്‌റൈൻ ചാപ്റ്റർ ഏർപ്പെടുത്തിയ അവാർഡിന് പ്രമുഖ സാമൂഹിക പ്രവർത്തകയും ഏറെക്കാലമായി ആതുര ചികിത്സാ രംഗത്ത് സേവനം അനുഷ്ഠിക്കുകയും ചെയ്യുന്ന ഡോ: അമർജിത്ത് കൗർ സന്ധുവിനെ തെരഞ്ഞെടുത്തതായി ഭാരവാഹികൾ അറിയിച്ചു.ജൂലൈ 17 വെള്ളിയാഴ്ച വൈകീട്ട് ബിഡികെ ബഹ്‌റൈനും കിംസ് ഹെൽത്ത് ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന മെഡിക്കൽ പ്രോഗ്രാമിൽ വെച്ച് പ്രസ്തുത അവാർഡ് ഡോ: സന്ധുവിന് കൈമാറും. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി.വി. രാധാകൃഷ്ണപിള്ള മുഖ്യാതിഥിയായി പങ്കെടുക്കുന്ന പരിപാടിയിൽ ആരോഗ്യരംഗത്തെയും സാമൂഹിക മേഖലയിലേയും പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും.അന്നേ ദിവസം ലൈഫ് സ്റ്റൈൽ ഡിസീസ് വിഷയത്തിൽ കിംസ് ഹെൽത്ത് ഹോസ്പിറ്റൽ ഇന്റെർണൽ മെഡിസിൻ ഡോ:ശ്യാം ശരത്ത് ന്റെ ബോധവൽക്കരണ ക്ലാസ് തുടർന്ന് ഡോക്ടറുമായി സംവദിക്കാനുള്ള അവസരം എന്നിവയും ഉണ്ടായിരിക്കും.ബിഡികെ അംഗങ്ങൾ, സാമൂഹിക സംഘടന പ്രതിനിധികൾ, ബ്ലഡ് ഡൊണേഷൻ രംഗത്ത് തല്പരരായവർ എന്നിവരെയെല്ലാം ഉം അൽ ഹസ്സം കിംസ് ഹെൽത്ത് ഹോസ്പിറ്റലിലെ 9 മത്തെ നിലയിലുള്ള ഓഡിറ്റോറിയത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ബിഡികെ ബഹ്‌റൈൻ എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 33750999, 39125828, 35115998 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.