
മനാമ: ബഹ്റൈനിലെ ഇന്ത്യൻ പ്രവാസികൾക്ക് കനത്ത സാമ്പത്തിക ബാധ്യത സൃഷ്ടിച്ചുകൊണ്ട് ഇന്ത്യൻ പാസ്പോർട്ട്, കോൺസുലർ സേവനങ്ങളുടെ ഫീസ് നിരക്കുകൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയം വർധിപ്പിച്ചു. 2012-ന് ശേഷം 14 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് പാസ്പോർട്ട് സേവന നിരക്കുകളിൽ ഇത്രയും വലിയ വർധനവ് വരുത്തിയിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. വിവിധ സേവനങ്ങളിൽ ഏകദേശം 75 ശതമാനം വരെ ഫീസ് വർധിപ്പിച്ചതായാണ് അറിയിച്ചിരിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന പ്രവാസികൾക്ക് തിരിച്ചടിയാകുന്നതാണ് പുതിയ ഫീസ് വർധനയെന്നാണ് പലരും വിലയിരുത്തുന്നത്. പ്രത്യേകിച്ച് കുടുംബത്തിലെ എല്ലാവരുടെയും പാസ്പോർട്ട് ഒരുമിച്ച് പുതുക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ അധികച്ചെലവ് ഗണ്യമായി ഉയരുമെന്നും ഇത് പ്രവാസി കുടുംബങ്ങളുടെ പ്രതിമാസ ബജറ്റിനെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
സാധാരണ പാസ്പോർട്ട് സേവനങ്ങൾ (പുതുക്കിയ നിരക്കുകൾ – ബഹ്റൈൻ ദീനാർ)
36 പേജുള്ള സാധാരണ പാസ്പോർട്ട് – 47.100 (പഴയ നിരക്ക്: 27.800)
60 പേജുള്ള ജംബോ പാസ്പോർട്ട് – 65.600 (പഴയ നിരക്ക്: 36.700)
നഷ്ടപ്പെട്ടതോ കേടുപാടുകൾ സംഭവിച്ചതോ ആയ 36 പേജുള്ള പാസ്പോർട്ട് – 93.300 (പഴയ നിരക്ക്: 54.700)
നഷ്ടപ്പെട്ടതോ കേടുപാടുകൾ സംഭവിച്ചതോ ആയ 60 പേജുള്ള പാസ്പോർട്ട് – 111.800 (പഴയ നിരക്ക്: 63.700)
തത്കാൽ സേവനം
36 പേജുള്ള പാസ്പോർട്ട് – 93.300 (പഴയ നിരക്ക്: 81.600)
60 പേജുള്ള ജംബോ പാസ്പോർട്ട് – 111.800 (പഴയ നിരക്ക്: 90.600)
കുട്ടികൾക്കുള്ള നിരക്കുകൾ
8 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് പുതിയ പാസ്പോർട്ട് – 30.800 (പഴയ നിരക്ക്: 17.000)
15 വയസ്സ് വരെയുള്ളവർക്ക് 36 പേജ് പുതിയതോ റീ-ഇഷ്യൂവോ – 34.100 (പഴയ നിരക്ക്: 18.800)
15 മുതൽ 18 വയസ്സ് വരെ (10 വർഷ കാലാവധി) പുതിയതോ റീ-ഇഷ്യൂവോ – 47.100 (പഴയ നിരക്ക്: 27.800)
15 മുതൽ 18 വയസ്സ് വരെ 36 പേജ് സാധാരണ പാസ്പോർട്ട് – 34.100 (പഴയ നിരക്ക്: 18.800)
15 മുതൽ 18 വയസ്സ് വരെ 60 പേജ് പാസ്പോർട്ട് – 65.600 (പഴയ നിരക്ക്: 36.700)
തത്കാൽ – കുട്ടികൾ
18 വയസ്സിന് താഴെയുള്ളവരുടെ നഷ്ടപ്പെട്ടതോ കേടുപാടുകൾ സംഭവിച്ചതോ ആയ 36 പേജുള്ള, 5 വർഷ കാലാവധിയുള്ള പാസ്പോർട്ട് – 80.400
15 മുതൽ 18 വയസ്സ് വരെ (10 വർഷ കാലാവധി) തത്കാൽ 36 പേജ് – 93.300
15 മുതൽ 18 വയസ്സ് വരെ (10 വർഷ കാലാവധി) തത്കാൽ 60 പേജ് – 111.800
മറ്റ് കോൺസുലർ സേവനങ്ങൾ
എമർജൻസി സർട്ടിഫിക്കറ്റ് – 6.400
ജനന സർട്ടിഫിക്കറ്റ് – 8.000
പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC), സറണ്ടർ സർട്ടിഫിക്കറ്റ്, അനുബന്ധ സേവനങ്ങൾ – 15.600
എൻ.ആർ.ഐ സർട്ടിഫിക്കറ്റ് – 9.800
വിവാഹ രജിസ്ട്രേഷൻ – 18.800.
എന്നിവയാണ് പുതിയ നിരക്കുകൾ







