
മസ്കത്ത്: സാമൂഹിക മാധ്യമത്തിലൂടെ സ്ത്രീയെ അപമാനിക്കുകയും അശ്ലീല സന്ദേശങ്ങൾ അയച്ച് സ്ത്രീത്വത്തെ അപമാനിച്ചതായ കേസിൽ അറബ് പൗരന് തടവും പിഴയും ശിക്ഷ. ശിക്ഷക്ക് ശേഷം ഇയാളെ നാടുകടത്തുകയും ചെയ്യും. സമേഹ് അലി ബയൂമി എന്ന അറബ് പൗരനെയാണ് സുവൈഖ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ശിക്ഷിച്ചതെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. സാമൂഹിക മാധ്യമത്തിലൂടെ സ്ത്രീക്ക് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ചതാണ് കേസിന് ആസ്പദമായ സംഭവം. അശ്ലീല ചിത്രങ്ങൾ അയച്ച കേസിൽ അഞ്ഞൂറ് റിയാൽ റിയാൽ തടവും ആറുമാസം തടവും സ്ത്രീത്വത്തിന് അപമാനകരമായ പ്രവർത്തനത്തിന് മൂന്ന് മാസം തടവും നൂറ് റിയാൽ പിഴയുമാണ് ശിക്ഷ. ഇതിൽ ഏറ്റവും കഠിനമായ ശിക്ഷ നടപ്പാക്കിയ ശേഷം നാടുകടത്താനാണ് കോടതി വിധി.







