പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ അഫ്‌സലിന്റെ മകള്‍ മുബീന വിവാഹിതയായി. സജാദ് ആണ് വരന്‍. ഞായറാഴ്ച കൊച്ചിയിലെ ഹോട്ടലില്‍ വെച്ചായിരുന്നു നിക്കാഹ്.
സിനിമാ-സാംസ്‌കാരിക-സാമൂഹിക രംഗങ്ങളിലെ നിരവധി പ്രമുഖര്‍ ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഗായകരായ എംജി ശ്രീകുമാര്‍, കെജി മാര്‍ക്കോസ്, സുജാത, വിജയ് യേശുദാസ്, റിമി ടോമി തുടങ്ങി പ്രമുഖ ഗായകരെല്ലാം വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
അഫ്‌സല്‍-സിമി ദമ്പതികളുടെ നാല് മക്കളില്‍ മൂത്ത മകളാണ് മുബീന.