ഒമാനിലെ സലാലയിൽ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ അമ്മയും കുഞ്ഞുമടക്കം 4 പേർ മരിച്ചതായി ടൈംസ് ഓഫ് ഒമാൻ റിപ്പോർട്ട് ചെയിതു. ഈ അപകടങ്ങളിൽ 10 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു, ആദ്യ അപകടം സംഭവിച്ചത് രാവിലെ 11.40 ത്തോടെ ആയിരുന്നു, പത്തു പേരടങ്ങുന്ന കുടുംബം സഞ്ചരിച്ചിരുന്നകാർ നിറയന്ത്രണംവിട്ട് മറിയുകയായിരുന്നു,ഇതിൽ അമ്മയും കുഞ്ഞും മരിക്കുകയും 8 പേരേ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു,
ഏകദേശം രണ്ടുമണിക്കൂറുകൾക്ക് ശേഷമാണ് രണ്ടാമത്തെ അപകടം സംഭവിച്ചത് ,ആദ്യം അപകടം ഉണ്ടായ തമറിത്തിൽ നിന്നും പത്തുകിലോമീറ്റർ അകലെ ആണ് രണ്ടാമത്തെ അപകടം സംഭവിച്ചത് , അതിൽ രണ്ട് യു.എ.ഈ സ്വദേശികളും മരിക്കുകയും രണ്ട് ഒമാൻ സ്വദേശികൾക്ക് പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.