ഷാനിമോൾ ഉസ്മാനുമായി ഐഒസി ബഹ്‌റൈൻ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി

മനാമ: രണ്ട് ദിവസത്തെ സന്ദർശനത്തിനായി ബഹ്‌റൈനിലെത്തിയ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാനുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) ബഹ്‌റൈൻ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി. പാലക്കാട് ജില്ലാ കൂട്ടായ്മയായ പാക്ടയുടെ ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കുന്നതിനായാണ് അവർ ബഹ്‌റൈനിലെത്തിയത്.യുഡിഎഫ് സംഘടനകളുടെ സ്വീകരണ പരിപാടികൾക്കിടെയായിരുന്നു കൂടിക്കാഴ്ച. പ്രവാസികളുടെ പ്രധാന വിഷയങ്ങളായ വിമാന ടിക്കറ്റ് നിരക്ക് വർധന, പാസ്‌പോർട്ട് പുതുക്കുന്നതിലെ കാലതാമസം, പ്രവാസി പുനരധിവാസം തുടങ്ങിയ കാര്യങ്ങൾ ഡെപ്യൂട്ടി സ്പീക്കറുടെ ശ്രദ്ധയിൽപ്പെടുത്തി.ഐഒസി ബഹ്‌റൈൻ പ്രസിഡന്റ് മുഹമ്മദ് മൻസൂർ, ജനറൽ സെക്രട്ടറി ബഷീർ അമ്പലായി, ലേഡീസ് വിംഗ് പ്രതിനിധി ഇസ്രത്ത്, ഒഐസിസി അംഗം സൽമാനുൽ , ഐഒസി കേരള വിംഗ് അംഗങ്ങളായ ഷമീർ പൊട്ടച്ചോല, റമീസ്, തസ്ലീം, ലിജോൺ മാത്യു തോമസ് എന്നിവർ പങ്കെടുത്തു.