‘ഓണനിലാവ് 2026 ‘ ന്റെ പോസ്റ്റർ പ്രകാശനവും സ്വാഗതസംഘ രൂപീകരണ യോഗവും നടന്നു

കാബൂറ: കേളി സൗഹൃദ വേദി കാബൂറ യുടെ നേതൃത്വത്തിൽ അരങ്ങേറുന്ന ‘ഓണ നിലാവ് ‘ 2026 ന്റെ പോസ്റ്റർ പ്രകാശനവും സ്വാഗത സംഘ രൂപീകരണ യോഗവും കാബൂറ ഗ്രീൻ റിസോർട്ടിൽ നടന്നു.മുൻ വർഷങ്ങളെ പോലെ തന്നെ വിപുലമായ പരിപാടികളാണ് അരങ്ങേരുന്നത്രണ്ടായിരം പേരുടെ ഓണ സദ്യയും, മാവേലിവരവും, സാംസ്‌കാരിക സദസ്സും,കലാ പരിപാടികളും ഓണക്കളികളും, വിവിധ മത്സരങ്ങളും ആണ് ഈവർഷത്തെ ഓണാനിലാവ് 2026 ൽ ഒരുക്കിയിരിക്കുന്നതെന്ന് ചടങ്ങിൽ ഓണനിലാവിന്റെ കൺവീനർ രാമചന്ദ്രൻ താനൂർ വിശദീകരിച്ചു.റിഷാദ് ഗനിയും സംഘവും അവതരിപ്പിക്കുന്ന ഗാനമേള,കലാഭവൻ ഹസീബ് ഒരുക്കുന്ന വൺ മാൻ ഷൊ കൂടാതെ ബാത്തിന മേഖലയിലെ കലാകാരന്മാരുടെ തിരുവാതിര, ഒപ്പന, നാടൻ പാട്ട്, ക്‌ളാസിക്കൽ ഡാൻസ്, ഫ്യൂഷൻ ഡാൻസ്, സിനിമാറ്റിക് ഡാൻസ് എന്നിവ അരങ്ങേറുമെന്നും പ്രോഗ്രാം ചെയർമാൻ പ്രശാന്ത് പറഞ്ഞു.ഒക്ടോബർ 30 വെള്ളിയാഴ്ച കാബൂറ സനായയിലെ അൽ ഉസ്ടൗറ ഹാളിൽ ആണ് പരിപാടി അരങ്ങേറുക.പ്രസിഡന്റ് സജീഷ് ജി ശങ്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഓണ നിലാവ് 2026 ന്റെ പോസ്റ്റ്ർ സാമൂഹ്യ പ്രവർത്തകൻ വാസുദേവൻ രാമചന്ദ്രൻ താനൂരിന്നൽകികൊണ്ട് നിർവഹിച്ചു. പ്രോഗ്രാമിന്റെ ആദ്യ കൂപ്പൺ സജീഷ് രാജേഷ് കെ വി ക്ക് നൽകി.ചടങ്ങിൽ ഹാഷിഫ്, സ്പോൺസർമാരായ അൽ നൈമി പോളി ക്ലിനിക്,വിജയ്ദത്ത്, അൽ കദറ പോളി ക്ലിനിക് എംഡി പ്രശാന്ത് അനന്തപുരി പോളി ക്ലിനിക്ക്, പ്രതിനിധി ശരണ്യ കിരൺ, ലുലു ഹൈപ്പർമാർക്കറ്റ്, കാബൂറ ബ്രാഞ്ച് മാനേജർ അബീഷ്,ഹംദാൻ എക്സ്ചേഞ്ച് എന്നിവരുടെ പ്രതിനിധി, എന്നിവർ ആശംസകൾ അർപ്പിച്ചു.പ്രശാന്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ കേളി സൗഹൃദ വേദി കാബൂറയുടെ എക്സിക്യൂട്ടീവ് അംഗങ്ങളും 200ൽ പരം ആളുകളും പങ്കെടുത്തു ബൈജു നന്ദി പറഞ്ഞുനാട്ടിൽ നിന്നെത്തുന്ന പാചക വിദക്തർ ആണ് സദ്യ ഒരുക്കുന്നത്. ട്രിപ്പിൾ എ ഇവന്റാണ് പരിപാടിയുടെ മേൽനോട്ടം രാവിലെ, 9 മണിക്ക് ആരംഭിക്കുന്ന പരിപാടി രാത്രിവരെ നീളുമെന്നും പ്രവേശനം സൗജന്യമായിരിക്കുമെന്നും സംഘാടകർ പറഞ്ഞു.