
മനാമ: ആഗോള വിപണിയിലെ വിലവ്യതിയാനങ്ങൾ പരിഗണിച്ച് ഒക്ടോബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ബഹ്‌റൈൻ ഫ്യൂവൽ പ്രൈസ് മോണിറ്ററിംഗ് കമ്മിറ്റി. 2026 ഒക്ടോബർ 2 വെള്ളിയാഴ്ച മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. റെഗുലർ (91) പെട്രോൾ ലിറ്ററിന് 0.235 ബഹ്‌റൈൻ ദിനാർ, പ്രീമിയം (95) പെട്രോളിന് 0.277 ദിനാർ, സൂപ്പർ (98) പെട്രോളിന് 0.410 ദിനാർ, ഡീസലിന് 0.260 ദിനാർ എന്നിങ്ങനെയാണ് പുതുക്കിയ നിരക്കുകൾ. ബഹ്‌റൈൻ മത്സ്യത്തൊഴിലാളികൾക്കുള്ള ഡീസൽ സബ്‌സിഡി തുടരുമെന്നും കമ്മിറ്റി അറിയിച്ചു. ആഗോള വിപണിയിലെ മാറ്റങ്ങൾ നിരീക്ഷിച്ച് വിലസ്ഥിരത ഉറപ്പാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.







