ഐഒസി ബഹ്‌റൈൻ കർണാടക പ്രദേശ് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ഡോ. ബി. കെ. ഹരിപ്രസാദുമായി കൂടിക്കാഴ്ച നടത്തി

മനാമ: ബഹ്‌റൈൻ സന്ദർശനത്തിനെത്തിയ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) പ്രസിഡന്റ് ഡോ. ബി. കെ. ഹരിപ്രസാദുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) ബഹ്‌റൈൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ കൂടിക്കാഴ്ച നടത്തി.ഊഷ്മളവും സൗഹാർദ്ദപരവുമായ അന്തരീക്ഷത്തിൽ നടന്ന കൂടിക്കാഴ്ചയിൽ വിവിധ വിഷയങ്ങൾ സംബന്ധിച്ച് ആശയവിനിമയം നടത്തി.ബഹ്‌റൈനിൻ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് നടത്തിവരുന്ന മെഡിക്കൽ ക്യാമ്പ്, തൊഴിലാളികൾക്കുള്ള വിവിധ കാരുണ്യ പ്രവർത്തനങ്ങൾ, രക്തദാന ക്യാമ്പ് ഐഒസി നടത്തിവരുന്ന വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഐഒസി ബഹ്‌റൈൻ ജനറൽ സെക്രട്ടറി ശ്രീ ഖുർഷിദ് ആലം പ്രസിഡൻ്റിനോട് വിവരിച്ചു.ബഷീർ അമ്പലായി, ശ്രീ മുഹമ്മദ് ഗയാസ്, ഇഷ്‌റത്ത് സലീം മുഹമ്മദ് നയാസ്, ചന്ദ്രശേഖർ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.പരസ്പരം ആശംസകൾ കൈമാറുന്നതിനും സൗഹൃദബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനും ഈ കൂടിക്കാഴ്ച അവസരമായതായി ചർച്ചയിൽ പങ്കെടുത്ത ബഷീർ അമ്പലായി അറിയിച്ചു.ഐഒസി ബഹ്‌റൈൻ പ്രസിഡന്റ് മുഹമ്മദ് മൻസൂറിന്റെ ആശംസാ സന്ദേശം ഡോ. ഹരിപ്രസാദിന് കൈമാറി അദ്ദേഹത്തിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് ഐഒസി ഭാരവാഹികൾ കൂടിക്കാഴ്ചയിൽ ആശംസകൾ നേർന്നു