ഖുർആൻ സമ്മേളനം – പോസ്റ്റർ പ്രകാശനം ചെയ്തു

മനാമ: അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം വിസ്‌ഡം ബഹ്‌റൈൻ ചാപ്റ്ററുമായി സഹകരിച്ച് നടത്തുന്ന ഖുർആൻ സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം ഹൂറ റയ്യാൻ സെന്ററിൽ വെച്ച് നടന്നു.മനുഷ്യത്വം വിൽപനക്ക് വെച്ച കാലഘട്ടത്തിൽവ്യക്തി സ്വാതന്ത്ര്യത്തെ കുറിച്ച് സംസാരിച്ച ദൈവിക ഗ്രന്ഥമായ ഖുർആൻ, വർണത്തിൻ്റെയും വർഗത്തിൻ്റെയും പേരിൽ ആളുകളെ വേർതിരിച്ച ലോകത്തെ നീതിയുടെ സമവാക്യം പഠിപ്പിക്കുകയും, സ്ത്രീക്കൊരു സ്വത്വമുണ്ടെന്നും, അവൾക്കും അവകാശങ്ങളുണ്ടെന്നും ലോകത്തോട് വിളിച്ചു പറയുകയും ചെയ്ത ഈ ഗ്രന്ഥത്തെ അടുത്തറിയാനുള്ള ഈ സുവർണ്ണാവസരം ഓരോ മനുഷ്യരും പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികൾ അറിയിച്ചു.മുഹറഖ് ഹാലത്ത് ബു മാഹർ ഹാളിൽ നവംബർ 6 വെള്ളിയാഴ്ച്ച വൈകീട്ട് 7 മണിക്ക് ആരംഭിക്കുന്ന മഹാസമ്മേളനം അൽ ഹിദായ സെന്റർ മേധാവി ഷെയ്ഖ് സലാഹ് ബു ഹസ്സൻ ഉൽഘാടനം ചെയ്യും. വിശാലമായ പാർക്കിങ്ങും സ്ത്രീകൾക്ക് പ്രത്യേക സൗകര്യവും ഏർപ്പെടുത്തിയുട്ടുണ്ട്.വിശദവിവരങ്ങൾക്ക് 32331414, 66358213 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.