വിപണിയില്‍ താരമാകുന്ന ഒരു സെല്‍ഫി സ്റ്റിക്കാണ് ഗാഡ്ജറ്റ്സില്‍ ഇന്ന്. ലോകത്തിലെ ആദ്യത്തെ ഓട്ടോമാറ്റിക് സെല്‍ഫി സ്റ്റിക്കെന്ന അവകാശവാദവുമായി എത്തിയ തിങ്ക് മോഡോയുടെ സെല്‍ഫി സ്റ്റിക്കാണ് ഇപ്പോള്‍ വിപണിയിലെ താരം ഒത്തിരിയുണ്ട് സവിശേഷതകള്‍, ഒറ്റ ക്ലിക്കിൽ സ്റ്റിക്ക്ന്റെ വലിപ്പം ആവശ്യാനുസരണം കൂട്ടാം, സ്റ്റിക്കിൽ ഘടിപ്പിച്ചിരിക്കുന്ന ഫാനിന്റെ സ്വിച്ച് ഇട്ടാൽ മുടി പറത്തിയും ഫോട്ടോ എടുക്കാം. ലൈറ്റ് വേണമെങ്കിൽ അതിനും ഉണ്ട് സംവിധാനം …അങ്ങനെ നിരവധി സവിശേഷതകൾ നിറഞ്ഞതാണ് ഈ സ്റ്റിക് .