ബഹ്‌റൈൻ: പാണക്കാട് സായിദ് മുഹമ്മദാലി ശിഹാബ് തങ്ങളുടെ സ്മരണാർത്ഥം കെ എം സി സി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയുമായി സഹകരിച്ചു സമൂഹ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു , സൽമാനായ മെഡിക്കൽ സെൻറ്റ റിൽ ജീവ സ്പർശം എന്ന പേരിൽ സംഘടിപ്പിച്ച പന്ത്രണ്ടാമത് ക്യാമ്പിൽ സമൂഹത്തിന്റെ നിരവധി മേഖലയിൽ നിന്നുള്ളവർ പങ്കെടുത്തു , രക്തം നമ്മെ ഒന്നിപ്പിക്കുന്ന എന്ന തലക്കെട്ടോടെ ആണ് ഇ വർഷത്തെ ക്യാമ്പ് അധികൃതർ സംഘടിപ്പിച്ചത് , രക്ത ദാനത്തിനു മാത്രമായുള്ള ബ്ലഡ് ബുക്കിംഗ് ആപ്പ്ളിക്കേഷൻ അടുത്ത മാസം മുതൽ പ്രവർത്തനം ആരംഭിക്കുമെന്നും ഇരു പാതി നാലു മണിക്കൂറും പ്രവർത്തിക്കുന്ന രക്ത ദാന ഡയറക്ടറിയും വെബ് സൈറ്റും പ്രവർത്തിക്കുന്നതായും കെ എം സി സി അധികൃതർ അറിയിച്ചു