എബ്രിഡ് ഷൈന്റെ നായകനായി കാളിദാസ്‌ എത്തുന്നു

1983′, ‘ആക്ഷന്‍ ഹീറോ ബിജു’ എന്നീ വിജയചിത്രങ്ങള്‍ക്കുശേഷം എബ്രിഡ്‌ഷൈന്‍ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ കാളിദാസ് ജയറാം മലയാളത്തില്‍ നായകനായി അരങ്ങേറ്റം കുറിക്കുന്നു. തമിഴില്‍ ‘ഒരു പക്ക കഥൈ’ എന്ന ചിത്രത്തിലൂടെയായിരുന്നു കാളിദാസിന്റെ നായകനായുള്ള അരങ്ങേറ്റം. പക്ഷേ ചിത്രം ഇതുവരെ റിലീസ് ചെയ്തിട്ടില്ല. എബ്രിഡ് ഷൈനിന്റെ ചിത്രത്തിലഭിനയിക്കുന്നതിനെക്കുറിച്ച് ‘താന്‍ സ്വന്തം തറവാട്ടിലേയ്ക്ക് വന്നുവെന്ന തോന്നലാണ് ഉളവാകുന്നതെന്നാണ് കാളിദാസ് എഫ്.ബിയില്‍ പോസ്റ്റിട്ടത്.kali