ഖത്തറിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി പി.കുമരനെ നിയമിച്ചു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വാര്‍ത്താ കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ അംബാസിഡര്‍ സഞ്ജീവ് അറോറ സ്ഥലം മാറിപ്പോകുന്ന സാഹചര്യത്തിലാണ് പുതിയ സ്ഥാനപതിയെ നിയമിച്ചത്.