ദോഹ: ഖത്തറിലെ പെട്രോള്ൾ വിലകളിൽ അടുത്തമാസം കുറവുണ്ടാകുമെന്ന് ഊര്‍ജ്ജ വ്യവസായ മന്ത്രാലയം അറിയിച്ചു. സൂപ്പർ , പ്രീമിയം പെട്രോളുകൾക്ക് അഞ്ചു ദിർഹത്തിന്റെ കുറവാണുണ്ടാവുക. പ്രീമിയം ഇനത്തിലുള്ള പെട്രോളിന് 1.30 റിയാലും സൂപ്പറിന് 1.40 റിയാലുമായിരിക്കും സെപ്റ്റംബര്‍ മുതൽ ഈടാക്കുക. 1.40 റിയാലെന്ന നിലവിലെ ഡീസൽ വില തുടരും ഇതില്‍ മാറ്റമുണ്ടാവില്ല. പെട്രോളിന് ജൂലൈയിലും ഇതേ വിലയായിരുന്നു ഈടാക്കിയിരുന്നത്. രാജ്യാന്തര എണ്ണവിലയെ അടിസ്ഥാനമാക്കിയാണ് ഓരോ മാസവും രാജ്യത്തെ ഇന്ധനവില തീരുമാനിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ മുതലാണ് ഇന്ധന സബ്സിഡി എടുത്തുകളഞ്ഞ് അന്താരാഷ്ട്ര വിപണിക്കൊത്ത് വില നിശ്ചയിക്കാന്‍ തുടങ്ങിയത്.