ഒമാനിൽ ബലി പെരുന്നാൾ സെപറ്റംബർ 12 ന്

1 copyമസ്കറ് : ഒമാനിൽ ബലിപെരുന്നാൾ സെപ്തംബർ 12 ന്ആയിരിക്കും,ഒമാൻ മതകാര്യ മന്ത്രാലയംമാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത് .ദുല്‍ഹജ്ജ് ഒന്ന് ശനിയാഴ്ചയായിരിക്കുമെന്ന് ( sep3) മതകാര്യ മന്ത്രാലയ അറിയിപ്പിൽ പറയുന്നു. ഇതുപ്രകാരം അറഫ ദിനം സെപ്റ്റംബര്‍ 11 ഞായറാഴ്ചയും ബലിപെരുന്നാള്‍ 12 തിങ്കളാഴ്ചയുമായിരിക്കും. ഹജ്ജ് ചടങ്ങുകള്‍ക്ക് സെപ്റ്റംബര്‍ 10 ദുല്‍ഹജ്ജ് എട്ടിന് തുടക്കം കുറിക്കും. സെപ്റ്റംബര്‍ 15 (ദുല്‍ഹജ്ജ് 13ന്) ചടങ്ങുകള്‍ അവസാനിക്കും.എല്ലാവർക്കും ഗൾഫ് പത്രത്തിന്റെ പെരുന്നാൾ ആശംസകൾ.