മുവാസലാത് ഖരീഫ് ഓഫാറുകൾ സെപ്റ്റംബർ 17 വരെനീട്ടി

mwasalat-ruwi-al-mabelahമസ്കറ്റ് :ഒമാന്റെ ദേശിയ ഗതാഗത കമ്പനിആയ മുവാസലാത് യാത്രക്കാർക്ക് പ്രഖ്യാപിച്ച ഖരീഫ് ഓഫാറുകൾ സെപ്റ്റംബർ 17 വരെനീട്ടി , ഖരീഫ് ഔദ്യോഗികമായി അവസാനിച്ചെങ്കിലും ,സുഖകരമായ കാലാവസ്ഥ ഇപ്പോഴും തുടരുകയാണ് ,വലിയപെരുന്നാൽ അവധി കണക്കിലെടുത്ത് കൂടുതൽ യാത്രക്കാരെ സലാലയിലേക്ക് ആകർഷിക്കാനാണ് ഓഫ്ഫർ കാലാവധി നീട്ടിയത്.രാവിലെ 7 മുതൽ തുടങ്ങുന്ന സർവീസ് വൈകുന്നേരം 7 വരെ ഉണ്ടാകും . ഒരുദിവസം പരമാവധി 225 യാത്രക്കാർക്കാണ് മുവാസലാത്തിൽ യാത്രചെയ്യാനാവുക.രണ്ടുവയസിൽ താഴെയുള്ളവർക്ക് മാതാപിതാക്കളോടൊപ്പം സൗജന്യ യാത്രയും ഈ കാലയളവിൽ ലഭ്യമാകും.കൂട്ടത്തോടെ ടിക്കറ്റ് എടുക്കുകയാണെങ്കിൽ പ്രേതേക ഇളവുകളും ലഭ്യമാകും.