ഈദ് അവധി പ്രഖ്യാപിച്ചു , വാരാന്ത്യ അവധി ഉൾപ്പെടെ 9 അവധിദിനങ്ങൾ

Eid-Holidays1മസ്കറ്റ് :ഒമാനില്‍ പൊതുമേഖലയില്‍ ബലി പെരുന്നാള്‍ അവധി സെപ്തംബര്‍ 11 ഞായറാഴ്ച ആരംഭിക്കും. 15 വരെ പൊതു അവധിയായിരിക്കുമെന്നും ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി യും സിവിൽ സർവീസ് കൗണ്സിലിന്റെ ചെയർമാനുമായാ സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദി ഉത്തരവിറക്കി. എന്നാല്‍ 9. 10, 16, 17 തീയതികള്‍ വെള്ളി, ശനി ദിവസങ്ങള്‍ ആയതിനാല്‍ ഭലത്തില്‍ ഒമ്പത് ദിവസം അവധി ലഭിക്കും.സ്വകാര്യ മേഖലയിലും പൊതു അവധി 11 മുതല്‍ 15 വരെയുള്ള തീയതികളിലായിരിക്കുമെന്ന് മാനവവിഭവ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്രറി ഉത്തരവിറക്കി.