ബഹ്‌റിനിൽ ലേബർ ക്യാമ്പുകളിൽ സുരക്ഷാ പരിശോധന വേണമെന്ന് ജനറൽ‍ ഫെഡറേഷൻ‍ ഓഫ് ബഹ്‌റിൻ ട്രേഡ് യൂണിയൻസ്

Labour-Campബഹ്‌റൈൻ : വിദേശ തൊഴിലാളികൾ കഴിയുന്ന ക്യാമ്പുകളിൽ സുരക്ഷാ പരിശോധന കർശനമാക്കണമെന്ന് ജനറൽ‍ ഫെഡറേഷൻ‍ ഓഫ് ബഹ്‌റിൻ ട്രേഡ് യൂണിയൻസ് അധികൃതർ ആവിശ്യപ്പെട്ടു , വാടക കുറവായതുകൊണ്ട് തിങ്ങി പാർക്കുന്ന സ്ഥലത്തു അശ്രദ്ധയോടെയുള്ള പാചകം മുഖേന തീപിടുത്തം പോലുള്ള അപകടങ്ങൾ ഉണ്ടാകുവാനുള്ള സാദ്ധ്യതകൾ ഒഴിവാക്കുവാൻ ഇത്തരം പരിശോധനകൾ ആവിശ്യം എന്നും അധികൃതർ അറിയിച്ചു , ചൂട് വർ‍ദ്ധിച്ചതോടെ ബഹ്‌റിനിൽ‍ തീപ്പിടിത്തവും പതിവാകുന്ന സാഹചര്യത്തിലാണ് ട്രേഡ് യൂണിയൻ ഇത്തരം ആവിശ്യം ഉന്നയിച്ചത് , തൊഴിലുടമ നൽ‍കുന്ന താമസസ്ഥലം ഒഴിവാക്കി തൊഴിലാളികൾ‍ നേരിട്ട് കുറഞ്ഞ വാടകയ്ക്ക് ലഭിക്കുന്ന പഴയ കെട്ടിടങ്ങൾ തെരഞ്ഞെടുക്കുന്ന രീതിക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നും ട്രേഡ് യൂണിയൻസ് അധികൃതർ ആവശ്യപെട്ടു