ഓ ഐ സി സി പാലക്കാട് ഫെസ്റ്റ് – ബഹ്‌റൈൻ


 

¾

ബഹ്‌റൈൻ :ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റിഈദ് ,ഓണം ആഘോഷങ്ങളുടെഭാഗമായി സംഘടിപ്പിക്കുന്ന “പാലക്കാട്ഫെസ്റ്റ് ” പാലക്കാടിന്റെ ജനപ്രിയ എം.എൽ .എ ഷാഫി പറമ്പിൽ ഉദ്ഘാടനംചെയ്യും . ഇറാം ഗ്രൂപ്പ് ചെയർമാൻ ഡോ:സിദ്ധീഖ് അഹമ്മദ് ചടങ്ങിൽമുഖ്യാതിഥിയായിരിക്കും .സെപ്തംബർ22 വ്യാഴാഴ്ച്ച വൈകിട്ട് 7 മണിക്ക്കാൾട്ടൺ ഹോട്ടലിൽ വെച്ചാണ്പാലക്കാട് ഫെസ്റ്റ് നടക്കുന്നത് . വളരെവിപുലമായ പരിപാടികളോടെയാണ്ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റിപാലക്കാട് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
പാലക്കാട് ജില്ലയിൽ നിന്ന് പ്രവാസലോകത്ത് മികവ് തെളിയിച്ച മികച്ചകലാകാരനും സംരംഭകനും വിദ്യാർത്ഥിക്കും “എക്സലൻസ് “അവാർഡ് സമ്മാനിക്കും . പ്രവാസലോകത്ത് പാലക്കാടിന്റെ അഭിമാനായഅമാദ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്‌ടർ പമ്പാവാസൻ നായർ (ബിസിനസ്സ്‌) ,പാഠ്യപാഠ്യേതര വിഷയങ്ങളിൽ ഏറെ മികവ്പുലർത്തുന്ന വൈഷ്ണവ് ഉണ്ണി(മികച്ചവിദ്യാർത്ഥി), മികച്ച പിന്നണി ഗായകൻ യൂസഫ് കാരക്കാട്(മികച്ച കലാകാരൻ ) , തുടങ്ങിയവർക്കാണ് എക്സലൻസ്അവാർഡുകൾ സമ്മാനിക്കുന്നത് .അവാർഡുകൾ ഷാഫി പറമ്പിൽ എം.എൽ .എ സമ്മാനിക്കും . കൂടാതെ നാലുപതിറ്റാണ്ടിലേറെ ബഹ്‌റൈനിലെസാമൂഹ്യ -സാംസ്‌കാരിക മേഖലകളിൽനിറഞ്ഞു നിൽക്കുന്ന പാലക്കാട്നിന്നുള്ള എം .പി രഘുവിനെ ആദരിക്കും, ജീവ കാരുണ്യ പ്രവർത്തനങ്ങളിൽഒഐസിസി പാലക്കാട് ജില്ല കമ്മിറ്റിഷാഫി പറമ്പിൽ എം .എൽ .എ യുടെനേതൃത്വത്തിൽ ഉള്ള സ്മാർട്ട്പാലക്കാടുമായി സഹകരിച്ചു കൊണ്ട്പ്രവർത്തിക്കുന്നതിന്റെ ഔദ്യോഗികപ്രഖ്യാപനവും വേദിയിൽ ഉണ്ടാവും .ചടങ്ങിനോടനുബന്ധിച്ച് പ്രശസ്ത പിന്നണി ഗായകൻ യൂസഫ് കാരക്കാടുംസംഘവും അവതരിപ്പിക്കുന്ന “ഇശൽബഹ്റൈൻ ” എന്ന പേരിൽ സംഗീത വിരുന്നും ഉണ്ടായിരിക്കുന്നതാണ് . ഒപ്പംവനിതകൾക്ക് വേണ്ടി മെഹന്ദി ഫെസ്റ്റുംഒരുക്കിയിട്ടുണ്ട്