ബഹ്‌റിനിൽ ദുരിതം അനുഭവിക്കുന്ന പ്രവാസികൾക്ക് കൈത്താങ്ങുമായി എൽ പി ഗ്രൂപ്പ്

4cfb1e56-e999-49f1-8115-f46cc69871ceബഹ്‌റൈൻ : ബഹ്‌റിനിൽ എത്തി തൊഴിൽ പ്രശ്നത്തിൽ അകപെടുന്ന പ്രവാസികൾക്കായി ബഹ്‌റിനിലെ സാമൂഹിക സാംസ്‌കാരിക മേഖലകളിൽ വെക്തി മുദ്ര പതിപ്പിച്ച എൽ പി ഗ്രൂപ്പും പയ്യോളി ട്രേഡേഴ്‌സും ചേർന്ന് പുതിയ സഹായ പദ്ധതിക്ക് രൂപം നൽകി , തൊഴിൽ അന്വേഷിച്ചു നാട്ടിൽ നിന്ന് വന്നു താമസവും ഭക്ഷണവും കിട്ടാതെ ബുദ്ധി മുട്ടുന്നവർക്ക് പതിനഞ്ചു ദിവസത്തേക്കുള്ള താമസവും ഭക്ഷണവും നൽകുമെന്ന് എൽ പി ഗ്രൂപ്പ് ചെയര്മാന് ലത്തീഫ് പയ്യോളി അറിയിച്ചു , പദ്ധതിയുടെ ഉത്ഘാടനം സിനിമ താരം ടിനി ടോം നിർവഹിച്ചു , നാട്ടിലേക്കു പോകുവാൻ ബുദ്ധിമുട്ടുന്നവർക്ക് വിമാന ടിക്കറ്റ് , ജോലി നഷ്ടപ്പെട്ട് നാട്ടിലേക്കു പോകേണ്ടി വന്നിട്ടുള്ള അർഹരായവർക്ക്‌ പ്രതിമാസ സഹായം എന്നിവ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുമെന്നും എൽ പി ഗ്രൂപ്പ് ചെയര്മാന് അറിയിച്ചു , എബ്രഹാം ജോൺ , ഇൻകാസ് ,ഷാനവാസ് , വര്ഗീസ് കാരക്കൽ , തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു