ബഹ്റിനിലെ ഇൻഫർമേഷൻ അഫയേഴ്സ് അതോറിറ്റി പിരിച്ചു വിട്ടു

downloadബഹ്‌റൈൻ : ബഹ്റിനിലെ ഇൻഫർമേഷൻ അഫയേഴ്സ് അതോറിറ്റി പിരിച്ചു വിട്ടു. ബഹ്റിൻ ഭരണാധികാരി ഹമദ് ബിൻ ഇസ അൽ ഖലീഫയാണ് അതോറിട്ടി പിരിച്ചു വിട്ടുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഇനി മുതൽ രാജ്യത്തെ വാർത്താവിനിമയ മാധ്യമങ്ങളെല്ലാം ഇൻഫർമേഷൻ അഫയേഴ്സ് മന്ത്രാലയത്തിന് കീഴിലായിരിക്കും പ്രവർത്തിക്കുക. ഇൻഫർമേഷൻ അഫയേഴ്സുമായി ബന്ധപ്പെട്ട കാര്യങ്ങളും മന്ത്രാലയമായിരിക്കും ഇനി തീരുമാനിക്കുക.