ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവം മസ്കറ്റിൽ

invitationമസ്കറ്: ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവം ഈവരുന്ന ഡിസംബര്‍ 8 ,9 തീയതികളിൽ മസ്‌കറ്റിലെ ശ്രീകൃഷ്ണ ക്ഷേത്രഹാളിൽ നടക്കും.8 ആം തീയ്യതി വ്യാഴാഴ്ച വൈകിട്ട് 3.30 ന് വെള്ളാട്ടത്തോട് കൂടി ആരംഭിക്കും. 9 ആം തീയ്യതി വെള്ളിയാഴ്ച പുലർച്ചെ 5.30 മുതലാണ് തിരുവപ്പന മഹോത്സവം ആരംഭിക്കുക,രണ്ടു ദിവസങ്ങളിലായി ഏകദേശം 3000 മുതൽ 4000 വരെ ഭക്തജനങ്ങളെ പ്രതീക്ഷിക്കുന്നതായി സംഘാടകർ വാർത്താകുറിപ്പിൽ അറിയിച്ചു.മസ്‌കറ്റിൽ താമസക്കാരായ കണ്ണൂർ തളിപ്പറമ്പ് പ്രദേശത്തെ കുറച്ച് പ്രവാസി കുടുംബങ്ങൾ ചേർന്നാണ് ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവം സംഘടിപ്പിക്കുന്നത്.